Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RSS Activists

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. കൊ​യി​ലാ​ണ്ടി പ​ന്ത​ലാ​യ​നി സ്വ​ദേ​ശി അ​മ​ല്‍, വി​യ്യൂ​ര്‍ സ്വ​ദേ​ശി അ​ജ​യ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഊ​ര​ള്ളൂ​ര്‍ എ​ട​വ​ന​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ഡ്രൈ​വ​ര്‍ എ​ന്നി​വ​രെ​യാ​ണ് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ അ​മ​ലും അ​ജ​യും മ​ര്‍​ദി​ച്ച​ത്.

ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​പി​ച്ച ഫ്‌​ള​ക്‌​സി​നെ ചൊ​ല്ലി ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. ബോ​ര്‍​ഡി​ലെ വാ​ച​കം ശ​രി​യ​ല്ലെ​ന്നാ​രോ​പി​ച്ച് ഇ​ത് എ​ടു​ത്ത് മാ​റ്റ​ണ​മെ​ന്ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ എ​തി​ര്‍​ത്ത​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ടും സം​സാ​രി​ച്ച് പ്ര​ശ്‌​ന​മു​ണ്ടാ​ക്കാ​തെ പി​രി​ഞ്ഞു പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യാ​ണ് യു​വാ​ക്ക​ള്‍ പോ​ലീ​സി​നെ മ​ര്‍​ദി​ച്ച​തെ​ന്നാ​ണ് വി​വ​രം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up